കൂടാളി - കൂടാളി ഹൈസ്ക്കൂൾ SSLC ബാച്ച് 1982 പ്രിയം 82 മലപ്പട്ടം കൊവ്വന്തല ഊരകം ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ വെച്ച് ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. SSLC ബാച്ച് ഗ്രൂപ്പ് അംഗവും കൂടാളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമായ ഇ.സജീവൻ ഉൽഘാടനം ചെയ്തു. പ്രസിഡണ്ട് കെ.വി.കൃഷ്ണൻ അദ്ധ്യക്ഷ്യം വഹിച്ചു. ടി.പി. അബ്ദുൾ റസാക്, പി. രഘുനാഥൻ, എ.ജയരാജൻ, എ.നസീർ, രത്‌നാകരൻ മാസ്റ്റർ, അശോകൻ മാസ്റ്റർ, റഫീക് മാണിയൂർ, സുമ ടീച്ചർ, തങ്കമണി ടീച്ചർ എന്നിവർ സംസാരിച്ചു.
സെക്രട്ടറി കെ.ഗണേഷ് കുമാർ സ്വാഗതം പറഞ്ഞു. കെ. കെ.ഷജിൽകുമാർ നന്ദി രേഖപ്പെടുത്തി. വിവിധ കലാ കായിക മൽസരങ്ങളും അരങ്ങേറി. തുടർന്ന് നടന്ന സമാപന പരിപാടി ഏഷ്യാനെറ്റ് മുൻഷി ഫെയിം (ഹാജിയാർ) രാജേന്ദ്രൻ നാറാത്ത് ഉൽഘാടനവും സമ്മാനദാനവും നിർവ്വഹിച്ചു. ഓണസദ്യയും ഉണ്ടായിരുന്നു. ചടങ്ങിൽ വെച്ച് കാർഷിക മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച സഹപാഠികളായ പ്രസന്നകുമാർ, ടി.പ്രേമജ, പി.കെ.പത്‌മാവതി, കൃഷ്ണദാസ് എന്നിവരെ ആദരിച്ചു.

Post a Comment