Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കണ്ണനെ കാണാൻ മയ്യിൽ പാതയോരത്തെങ്ങും ജനാരവം

കണ്ണനെ കാണാൻ മയ്യിൽ പാതയോരത്തെങ്ങും ജനാരവം

 


മയ്യിൽ: ഓടക്കുഴലും കിരീട വുമണിഞ്ഞ് അണിഞ്ഞൊരുങ്ങിയിറങ്ങിയ നൂറുകണക്കിന് കണ്ണൻമാരെ കാണാൻ മയ്യിലെ പാതയോരത്ത് പുരഷാരവം . മയ്യിൽ ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയിലാണ് ഭക്തിയോടെ ആബാലവൃദ്ധം ജനങ്ങളെത്തിയത് . ശ്രേഷ്ഠ ഭാരത പുരസ്‌കാര ജേതാവ് ഇ.എ.ആദിദേവ് ഉദ്ഘാടനം ചെയ്തു. ഗോപൂജ, കലാ വൈഞ്ജാനിക പരിപാടികൾ, ഉറിയടി, പതാക ദിനം,ഗോപികാ നൃത്തo , നിശ്‌ചല ദൃശ്യങ്ങൾ, ശോഭായാത്ര എന്നിവ നടന്നു. സാംസ്‌കാരിക ഘോഷയാത്ര എട്ടേയാർ സിദ്ധിവിനായക ക്ഷേത്രത്തിൽ നിന്നാരംഭിച്ച് ചെക്യാട്ട് ധർമശാസ്താ ക്ഷേത്ര പരിസരത്ത് സമാപിച്ചു.


0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്