മയ്യിൽ: തണ്ണീർത്തടത്തിൽ ഉൾപ്പെടുന്ന പ്രദേശം മണ്ണിട്ടു മൂടുന്നതായി പരാതി. പഞ്ചായത്തിലെ നെല്ലിക്കപ്പാലത്തിന് സമീപമാണ് ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട സ്ഥലം സ്വകാര്യ വ്യക്തി മണ്ണിട്ട് നികത്തുന്നത്.
ശാസ്ത്ര സാഹിത്യ പരിഷത്ത് മയ്യിൽ യൂണിറ്റ് പ്രവർത്തകർ പലതവണ മയ്യിൽ വില്ലേജ് ഓഫീസറെ വിവരമറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നാണ് ആരോപണം. തുടർച്ചയായുണ്ടായ അവധി ദിവസങ്ങളിലാണ് നികത്തൽ നടത്തുന്നത്. പരിഷത്ത് ജില്ലാക്കമറ്റിയംഗം പി.സൗമിനി, മയ്യിൽ മേഖലാ സെക്രട്ടറി സി.മുരളീധരൻ, പ്രസിഡണ്ട് വി.വി. പ്രേമരാജൻ, കമ്മറ്റിയംഗം സി.കെ അനൂപ് ലാൽ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. റവന്യൂ വകുപ്പ്, ജില്ലാ കളക്ടർ എന്നിവർക്ക് പരാതി നൽകാനാണ് നീക്കം.

Post a Comment