Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ഡിവിഷൻ വിഭജനം:റെയിൽ യാത്രക്കാർ പ്രതിഷേധ ധർണ്ണ നടത്തി

ഡിവിഷൻ വിഭജനം:റെയിൽ യാത്രക്കാർ പ്രതിഷേധ ധർണ്ണ നടത്തി

കണ്ണൂർ: പാലക്കാട് റെയിൽവെ ഡിവിഷൻ വിഭജിച്ച് മലബാറിന്റെ വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കാനുളള്ള നീക്കത്തിനെതിരെ നോർത്ത് മലബാർ റെയിൽവേ പാസഞ്ചേർസ് കോ - ഓർഡിനേഷൻ കമ്മിറ്റി (എൻ.എം.ആർ.പി.സി.) യുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണയും ബ്ലഡ് സിഗ്നേച്ചർ കാമ്പയിനും നടത്തി. കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ കെ.പി.താഹിർ ഉദ്ഘാടനം ചെയ്തു. എൻ.എം.ആർ.പി.സി ചെയർമാൻ അഡ്വ. റഷീദ് കവ്വായി അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ദിനു മൊട്ടമ്മൽ, കോ-ഓർഡിനേറ്റർ ആർട്ടിസ്റ്റ് ശശികല, റെയിൽവെ കൺസൾട്ടേറ്റീവ് അംഗം പി. വിജിത്ത് കുമാർ, വി.ദേവദാസ്, വി.പി.സുഭാഷ്, അജയകുമാർ കരിവെള്ളൂർ, വി.ഇ.പരമേശ്വരൻ നമ്പൂതിരി, വസന്ത് പള്ളിയാം മൂല, കെ.മോഹനൻ, ടി. സുരേഷ് കുമാർ, സൗമി ഇസബൽ, എ.ഭരതൻ,എം.കെ.അബ്ദുൾ ഗഫൂർ, എ.വി.ഗോപാലകൃഷ്ണൻ, അഹമ്മദ് അഷ്റഫ് പാറക്കണ്ടി, സാദിഖ് താണ, പി.ഡി. ജോൺസൺ, ജി.ബാബു എന്നിവർ സംസാരിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്