Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കാട്ടോളിയിൽ SLMI കൂട്ടായ്മ സംഘടിപ്പിച്ചു

കാട്ടോളിയിൽ SLMI കൂട്ടായ്മ സംഘടിപ്പിച്ചു

കുറ്റ്യാട്ടൂർ: കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രം കുറ്റ്യാട്ടൂരും സംയുക്തമായി, ജനകീയ ആരോഗ്യ കേന്ദ്രം മാണിയൂരിന്റെ നേതൃത്വത്തിൽ SLMI (Structured Lifestyle Modification Intervention) പരിപാടി സംഘടിപ്പിച്ചു. കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്തിലെ 11-ാം വാർഡായ കാട്ടോളിയിൽ നടന്ന പരിപാടി ജീവിതശൈലി രോഗങ്ങൾക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങൾക്കും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടായിരുന്നു.

വാർഡ് മെമ്പർ ഷൈലജ അധ്യക്ഷത വഹിച്ച ചടങ്ങിൽ നവകേരള വായനശാല പ്രസിഡന്റ് ബാബു സ്വാഗതം പറഞ്ഞു. കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. നിജിലേഷ് പരിപാടി ഉദ്ഘാടനം ചെയ്തു.

SLMIയുടെ ലക്ഷ്യങ്ങളും പ്രവർത്തനങ്ങളും JHI ഷംനാജ് വിശദീകരിച്ചു. ജീവിതശൈലി രോഗങ്ങളുടെ പ്രതിരോധം, നേരത്തെയുള്ള രോഗനിർണയം, ആരോഗ്യകരമായ ജീവിതരീതികളുടെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങളിൽ ബോധവത്കരണം നൽകി. PEER ഗ്രൂപ്പ് കൂട്ടായ്മയെക്കുറിച്ചും ജീവിതശൈലി രോഗങ്ങളെക്കുറിച്ചും MLSP ശ്രീമതി ശ്രുതി വിശദീകരിച്ചു.

ജനപങ്കാളിത്തത്തോടെ ആരോഗ്യപരിപാലന പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ജീവിതശൈലി രോഗങ്ങളെ നിയന്ത്രിക്കുന്നതിനുമുള്ള വിവിധ പ്രവർത്തനങ്ങൾ പരിപാടിയിൽ ചർച്ച ചെയ്തു. യോഗത്തിന് MLSP ശ്രീമതി ശ്രുതി നന്ദി രേഖപ്പെടുത്തി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്