കുറ്റ്യാട്ടൂർ : വിബിജി റാം ജി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്നചെറുമാന്തോപ്പ് നടീൽ ഉൽഘാടനം നാളെ നടക്കും.
ശനിയാഴ്ച വൈകീട്ട് അഞ്ചിന് കുറുവോട്ടു മൂലയിലെ ഒ.കെ. സന്തോഷ് എന്ന കർഷകൻ്റെ ഒരേക്കർ തരിശ് സ്ഥലത്ത് കണ്ണർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ: ടി. ഷബ്ന നിർവ്വഹിക്കും.
കുറ്റ്യാട്ടൂർ മാംഗൊ കമ്പനി ഗുണ മേന്മയുള്ള ഗ്രാഫ്റ്റ് തൈകൾ ഉണ്ടാക്കി കർഷകരുടെ പുരയിടത്തിൽ നട്ടു കൊടുക്കുന്നതാണ് പദ്ധതി.
ശാസ്ത്രീയമായി പരിപാലിക്കപ്പെടുന്നതിനാൽ ചെറുമാന്തോപ്പിൽ നിന്നും വളരെ എളുപ്പത്തിൽ കർഷക കുടുംബങ്ങൾക്ക് മാങ്ങ പറിച്ചെടുക്കാൻ കഴിയും. ഇതിനുള്ള എല്ലാ സാങ്കേതിക സഹായവും കമ്പനി നൽകും.
കണ്ണൂർ ജില്ലയിലെ വിവിധ പഞ്ചായത്തുകളിലായി ഇതിനകം നിരവധി ചെറുമാന്തോപ്പുകൾ കമ്പിനിയുടെ നേതൃത്വത്തിൽ ചെയ്തു കൊടുത്തിട്ടുണ്ട്.
മാന്തോപ്പിൽ നിന്നുണ്ടാവുന്ന മാങ്ങയും കമ്പനി നേരിട്ട് സംഭരിക്കും.

Post a Comment