കണ്ണൂരിൽ വെച്ച് ഇന്ന് രാവിലെ ഉണ്ടായ വാഹനാപകടത്തിൽ കണ്ണൂർ തെക്കി ബസാറിലെ ഇന്ത്യൻ കോഫി ഹൗസ് ജീവനക്കാരൻ ചെങ്ങളായി പെരിങ്കോന്ന് സ്വദേശി ശ്രീരാജ് ഐ. എം (42) മരണപ്പെട്ടു. ജോലി കഴിഞ്ഞു റൂമിലേക്ക് പോകുമ്പോഴായിരുന്നു നിയന്ത്രണം വിട്ട വാഹനം ശ്രീരാജിനെ ഇടിച്ചത്. ഉടൻ തന്നെ എകെജി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അച്ഛൻ: പരേതനായ ജനാർദ്ദനൻ
അമ്മ: ശകുന്തള
സഹോദരങ്ങൾ: കവിത (കോപ്പറേറ്റീവ് ഹോസ്പിറ്റൽ, തളിപ്പറമ്പ്),ശ്രീകുമാർ (ഇരിട്ടി), പരേതരായ പ്രമീള സന്തോഷ്
ഉച്ചയ്ക്ക് 2 മണി മുതൽ 3.30 വരെ പെരിങ്ങോന്ന് യുവജന ഗ്രന്ഥാലയത്തിൽ പൊതുദർശനം തുടർന്ന് പെരുങ്കോന്ന് പഞ്ചായത്ത് ശ്മശാനത്തിൽ സംസ്കാരം

Post a Comment