മയ്യിൽ: ലോക ഹൃദയദിനത്തിൻ്റെ ഭാഗമായി മയ്യിൽ ലയൺസ് ക്ലബ് ഹൃദയദിന റാലി നടത്തി. മയ്യിൽ ഗവ: ഹൈസ്കൂൾ മൈതാനത്ത് നടന്ന പരിപാടിയിൽ, ഡ്രോൺ അക്കാദമി മയ്യിൽ, കർമ്മ അക്കാദമി, പവർ ക്രിക്കറ്റ് ക്ലബ്, യംങ്ങ് ചാലഞ്ചേർസ്, ശക്തി സ്പോർട്സ് ക്ലബ് വേളം, യങ് സ്റ്റാർ സ്പോർട്സ് ക്ലബ് കവിളിയോട്ടുചാൽ, എന്നിവരുമായി സഹകരിച്ച് ‘ഹൃദയത്തിനായി ഒരു നടത്തം’ എന്ന സന്ദേശം ഉയർത്തികാട്ടിയാണ് റാലി നടത്തിയത്. റീജ്യണൽ ചെയർപേഴ്സൺ പി കെ നാരായണൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മയ്യിൽ സ്കൂൾ ഗ്രൗണ്ടിൽ നിന്ന് ആരംഭിച്ച് മയ്യിൽ പട്ടണം ചുറ്റി സ്കൂൾ ഗ്രൗണ്ടിൽ തന്നെ സമാപിക്കുന്ന രീതിയിൽ ബോധവത്കരണ റാലി സംഘടിപ്പിച്ചു. ചടങ്ങിൽ ലയൺസ് ക്ലബ് പ്രസിഡണ്ട് സി കെ പ്രേമരാജൻ അധ്യക്ഷത വഹിച്ചു.മുഖ്യ അതിഥി ഡോ : എസ് പി ജുനൈദ് ഹൃദയ ആരോഗ്യത്തെ പറ്റി സംസാരിച്ചു. ഒളിമ്പിക് അസോസിയേഷൻ കണ്ണൂർ ജില്ലാ സെക്രട്ടറി ബാബു പണ്ണേരി റാലി ഫ്ലാഗ് ഓഫ് ചെയ്തു. ആശംസ അറിയിച്ചു കൊണ്ട് എ. കെ. രാജ്മോഹൻ, പി രാധാകൃഷ്ണൻ, മോഹനൻ കാരക്കീൽ, രാജേഷ് വേളം, ഒ. എം. അജിത്ത് മാസ്റ്റർ, കെ. പി.സുരേന്ദ്രൻ, സിസി ചന്ദ്രൻ, പി.പി സജീഷ്, ടി.വി രാധാകൃഷ്ണൻ നമ്പ്യാർ, പി.പ്രശാന്തൻ, ശിവരാമൻ എന്നിവർ സംസാരിച്ചു. പരുപാടിക്ക് സെക്രട്ടറി പി.കെ ശശിനമ്പ്യാർ സ്വാഗതവും ട്രഷറർ പി.പി കൃഷ്ണൻ നന്ദിയും പറഞ്ഞു. ചടങ്ങിൽ 350ൽ പരം ആളുകൾ പങ്കെടുത്തു.

Post a Comment