Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL നാടിനെ ചേർത്ത് നിർത്തി മാതൃകയായി : ആംബുലൻസ് വാങ്ങാൻ മയ്യിൽ ബ്ലോക്ക് കമ്മിറ്റിക്ക് ദക്ഷിണ നൽകി മുത്തപ്പൻ വെള്ളാട്ടം

നാടിനെ ചേർത്ത് നിർത്തി മാതൃകയായി : ആംബുലൻസ് വാങ്ങാൻ മയ്യിൽ ബ്ലോക്ക് കമ്മിറ്റിക്ക് ദക്ഷിണ നൽകി മുത്തപ്പൻ വെള്ളാട്ടം

മയ്യിൽ: ആംബുലൻസ് വാങ്ങാൻ മുത്തപ്പനും സംഭാവന നൽകിയത് മുല്ലക്കൊടിയിലെ യുവജന സംഘടനാ പ്രവർത്തകർക്ക് ആവേശകരമായ അനുഭവമായി മാറി.

ഡിവൈഎഫ്ഐ മയ്യിൽ ബ്ലോക്ക് കമ്മിറ്റിയുടെ സ്വപ്ന പദ്ധതിയായ "ആർദ്രം" ആംബുലൻസ് വാങ്ങുന്നതിന് വേണ്ടി ഫണ്ട് ശേഖരിച്ചുവരുന്നതിനിടെയാണ് വടക്കെമലബാറിൻ്റെ കൺകണ്ട ദൈവമായ മുത്തപ്പനും നാടിന് വേണ്ടി കൈക്കോർത്തത്. മുല്ലക്കൊടി പലാത്തിൽ കെ. ലീലയുടെ മകൻ കെ. മനോജിന്റെയും സി. പി അനിലയുടെയും ഗൃഹ പ്രവേശന ചടങ്ങിനോടനുബന്ധിച്ച് സംഭാവന നല ൽകുന്നതിന് വിളിച്ചു വരുത്തിയതായിരുന്നു ഡിവൈഎഫ്ഐ പ്രവർത്തകരെ. ഞായറാഴ്ച്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ഡിവൈഎഫ്ഐ പ്രവർത്തകർ എത്തുമ്പോൾ, മുത്തപ്പൻ വെള്ളാട്ടം ഇറങ്ങുന്ന സമയമായിരുന്ന വീട്ടുകാരിൽ നിന്ന് തുക ഏറ്റുവാങ്ങുന്ന സമയമാണ് മുത്തപ്പനും, ഈ കാരുണ്യ പ്രവർത്തനത്തിന്റെ മഹത്വം മനസ്സിലാക്കി ഡി വൈ എഫ് ഐ പ്രവർത്തകരെ മാടി വിളിക്കുന്നത്. "ബുദ്ധിമുട്ടുന്ന ജനങ്ങൾക്ക് വേണ്ടി ചെയ്യുന്ന കർമ്മങ്ങളാണ് എല്ലാം" എന്ന് പറഞ്ഞു അതുവരെ ദക്ഷിണയായി ലഭിച്ച മുഴുവൻ തുകയും മുത്തപ്പൻ പ്രവർത്തകരെ ഏൽപ്പിച്ചു.  

ഡിവൈഎഫ്ഐ മയ്യിൽ ബ്ലോക്ക് സെക്രട്ടറി രനിൽ നമ്പ്രം തുക ഏറ്റുവാങ്ങി. പ്രസിഡന്റ്‌ ജിതിൻ കെ.സി, മേഖല സെക്രട്ടറി അർജ്ജുൻ കയരളം, മുല്ലക്കൊടി ബ്രാഞ്ച് സെക്രട്ടറി കെ ഉത്തമൻ, റിതിൻ രാജ്, സൗമ്യ, കെ ദാമോദരൻ, കെ. വി സുധാകരൻ, കെ. ശ്രീനന്ദന, പി നന്ദന, അഖിൽ, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്