Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL തളിപ്പറമ്പ് സൗത്ത് ഉപജില്ല ഉൾച്ചേർന്ന കായിക മേളക്ക് തുടക്കം

തളിപ്പറമ്പ് സൗത്ത് ഉപജില്ല ഉൾച്ചേർന്ന കായിക മേളക്ക് തുടക്കം

  


മയ്യിൽ: പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന ഭിന്ന ശേഷി വിദ്യാർഥികൾക്കായി തളിപ്പറമ്പ് സൗത്ത് ഉപജില്ലയിൽ ഉൾച്ചേർന്ന കായിക മേളക്ക് തുടക്കമായി. മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ: ഹയർ സെക്കൻ്ററി സ്‌കൂൾ മൈതാനത്ത് സമഗ്ര ശിക്ഷാ ജില്ലാ  പ്രോഗ്രാം ഓഫീസർ പി. ബഷീർ ഉദ്ഘാടനം ചെയ്തു. ബ്ളോക്ക് പ്രോഗ്രാം കോർഡിനേറ്റർ എം ഉനൈസ് അധ്യക്ഷത വഹിച്ചു. ഫുട്ബോ  ൾ, ക്രിക്കറ്റ്, അതലറ്റിക് ഇനങ്ങൾ, ഗെയിംസ്, ബാഡ്മി. ൻ്റൺ, ഹാൻഡ് ബോൾ തുടങ്ങിയവയിലാണ് മൽസരം നടത്തിയത്. കെ. ഹരിദാസൻ, ശിൽപ പുരുഷോത്തമൻ, എ.വി. അഞ്ജന,  എം. ധന്യ, പി. ശരണ്യ, കെ.സുനിത, അനുശ്രീ രാഘവൻ, കെ. സുജിന തുടങ്ങിയവർ നേതൃത്വം നൽകി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്