കുറ്റ്യാട്ടൂർ : മഹാരാഷ്ട്രയിലെ നാഗ്പൂരിൽ വച്ച് അപകടത്തിൽ മരിച്ച മാണിയൂർ തരിയേരി സ്വദേശി പി.പി.കെ.ശ്യാംകൃഷ്ണ (26)ന്റെ മൃതദേഹം 22ന് സംസ്കരിക്കും. നാഗ്പൂർ ദത്താമേഖേ മെഡിക്കൽ കോളജ് ആശുപത്രിയിൽ ബയോമെഡിക്കൽ എൻജിനീയറായിരുന്നു. 20നു ഉച്ചയ്ക്കു രണ്ടോടെ ആശുപത്രി വളപ്പിൽ വച്ചാണ് അപകടം. കൺസ്ട്രക്ഷൻ പ്രവൃത്തികളുമായി ബന്ധപ്പെട്ട് സാധനങ്ങളുമായി എത്തിയ ലോറി നിയന്ത്രണം വിട്ടു നടന്നു പോകുകയായിരുന്ന ശ്യാംകൃഷ്ണയുടെ പിൻഭാഗത്ത് ഇടിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന പാലക്കാട് ഒറ്റപ്പാലം സ്വദേശിയും ബയോമെഡിക്കൽ എൻജിനീയറുമായ അമൻ(26) ഗുരുതര പരുക്കുകളോടെ അതിതീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ്. 6 മാസം മുൻപാണ് ശ്യംകൃഷ്ണൻ ജോലിയിൽ പ്രവേശിച്ചത്. തരിയേരിയിലെ പി.പി.കെ.ബാലകൃഷ്ണന്റെയും ബീനയുടെയും മകനാണ്. സഹോദരൻ: ശരത്കൃഷ്ണൻ. കുറ്റ്യാട്ടൂർ പൊറോളം പൊതു ശ്മശാനത്തിൽ ഉച്ചക്ക് 12 ന് സംസ്‌കാരം നടത്തും

Post a Comment