കണ്ണാടിപ്പറമ്പ് :പുല്ലൂപ്പി ചെഗുവേര സെൻ്റർ കലാ കായിക സാംസ്ക്കാരിക വേദി പുല്ലുപ്പി നാലാമത് ജില്ലാതല ചുണ്ടയിടൽ മത്സരം സംഘടിപ്പിച്ചു . പുല്ലൂപ്പിക്കടവ്പാലത്തിൽ നടന്ന മത്സരം കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പ്രശാന്തൻ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് സ്വാതി ചന്ദ്രൻ അദ്യക്ഷയായി വിജയികൾക്ക് അനീസ് കണ്ണാടിപ്പറമ്പ് ട്രോഫികളും പ്രൈസ് മണികളും വിതരണം ചെയ്തു
മത്സരത്തിൽ റഹിം കക്കാട് ഒന്നാം സ്ഥാനവും ദേവാംഗ് കണ്ണാടിപ്പറമ്പ് രണ്ടാം സ്ഥാനവും നസീർ അത്താഴക്കുന്ന് മൂന്നാം സ്ഥാനവും നേടി
ക്ലബ്ബ് സെക്രട്ടറി ജോയ് തോമസ്, ജോ സെക്രട്ടറി രജ്ജിത്ത് എന്നിവർ സംസാരിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നായി 70 ൽ അധികം പേർ മത്സരത്തിൽ പങ്കെടുത്തു

Post a Comment