Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ചെങ്ങളായി ഗ്രാമപഞ്ചായത്ത് മിനി സ്റ്റേഡിയം നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

ചെങ്ങളായി ഗ്രാമപഞ്ചായത്ത് മിനി സ്റ്റേഡിയം നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

ചെങ്ങളായി ഗ്രാമപഞ്ചായത്ത് മിനി സ്റ്റേഡിയം നവീകരിച്ച് ആധുനിക സൗകര്യങ്ങളോടുകൂടി നിർമിക്കുന്ന പ്രവർത്തി കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ 25 ലക്ഷവും ചെങ്ങളായി ഗ്രാമപഞ്ചായത്തിന്റെ 25 ലക്ഷവും കായിക വകുപ്പിൻ്റെ 50 ലക്ഷവും ചേർത്ത് ഒരുകോടി രൂപയുടെ വികസന പ്രവർത്തനമാണ് ആരംഭിക്കുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിപിന ബി.പി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ. പ്രദീപൻ, ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡണ്ട് അഡ്വ.കെ കെ രത്നകുമാരി, ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് വി.പി മോഹനൻ, ആർ ബിജു, പി .വി.ഷൈജു എന്നിവർ ആശംസ പ്രസംഗം നടത്തി. വൈസ് പ്രസിഡണ്ട് കെ.കെ. രവി സ്വാഗതവും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.വി. ബിന്ദു നന്ദിയും പറഞ്ഞു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്