കൊളച്ചേരി :- മലപ്പുറത്ത് ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ കൊളച്ചേരി സ്വദേശിയായ യുവാവ് മരണപ്പെട്ടു. കൊളച്ചേരി ലെനിൻ റോഡിലെ താമരശ്ശേരി വളപ്പിൽ അഭിജിത്ത് (26) ആണ് മരണപ്പെട്ടത്.
വളാഞ്ചേരി വയഡക്ട് പാലത്തിന് മുകളിലാണ് ഇന്ന് ശനിയാഴ്ച രാവിലെ 7.30 ഓടെ അപകടമുണ്ടായത്. കണ്ണൂരിൽ നിന്നും മൂവാറ്റുപുഴയിലേക്ക് ACP ഷീറ്റ് വർക്കിനായി പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽപെട്ടത്. പാലത്തിന് മുകളിൽ നിന്നും നിയന്ത്രണം വിട്ട ലോറി മറിയുകയായിരുന്നു.
ലോറി ഡ്രൈവർക്കും ഒപ്പമുണ്ടായിരുന്ന മറ്റൊരാൾക്കും അപകടത്തിൽ പരിക്കേറ്റു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാരും പോലീസും ചേർന്നാണ് അപകടത്തിൽ പെട്ടവരെ പുറത്തെത്തിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഭിജിത്തിൻ്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. അച്ഛൻ : രാജീവൻ അമ്മ : പരേതയായ സുമ സഹോദരൻ: ആദർശ്

Post a Comment