കക്കാട് ബസ്സ് കാത്തിരിപ്പ് കേന്ദ്രം നാടിന് സമർപ്പിച്ചു
കക്കാട്: കെ വി സുമേഷ് എം.എൽ.എയുടെ പ്രത്യേക വികസന നിധിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച കക്കാട് സ്പിന്നിംഗ് മിൽ കമ്പനിയുടെ മുന്നിൽ നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം കെ വി സുമേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത് വകുപ്പ് മുഖാന്തരമാണ് പ്രവൃത്തി പൂർത്തിയാക്കിയത്. പരിപാടിയിൽ കണ്ണൂർ കോർപ്പറേഷൻ കൗൺസിലർമാരായ മജേഷ് എ കെ, സുബൈർ കിത്തിരി, കക്കാട് റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് രവിശങ്കർ നമ്പ്യാർ, വിനോദ് കെ, കാടൻ ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു

Post a Comment