ആരോഗ്യദായകമായ ഭക്ഷണം കുട്ടികളുടെ അവകാശം; മന്ത്രി വി.ഇ.അബ്ദുള്‍ ഗഫൂർ
നാറാത്ത്: പോഷക മൂല്യമുള്ളതും ആരോഗ്യദായകവുമായ ഭക്ഷണം കുട്ടികളുടെ അവകാശമാണെന്ന് ഫിഷറീസ് സാമൂഹ്യ നീതി വകുപ്പ് മന്ത്രി അഡ്വ. വി.ഇ. അബ്ദുള്‍ ഗഫൂര്‍ പറഞ്ഞു. നാറാത്ത് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ എല്‍.പി.സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി തുടങ്ങുന്ന സമൃദ്ധി പ്രഭാത ഭക്ഷണ പദ്ധതി കണ്ണാടിപ്പറമ്പ ദേശ സേവാ യു പി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.റഹ്‌മത്ത് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഉഷ പാളത്ത് പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്തംഗം മുസ്തഫ് കോടിപ്പോയില്‍, കെ.വി. ഷീജ, വൈസ് പ്രസിഡൻ്റ് പി. സുധീഷ്, എം.ടി. ഹസീന, എം.പി. മുഹമ്മദ്, അഷ്‌കർ കണ്ണാടിപ്പറമ്പ്, എ.പുരുഷോത്തമൻ, രാഹുൽ രാമചന്ദ്രൻ, ഉപജില്ലാ വിദ്യാദ്യാസ ഓഫീസർ ജാൻസി ജോൺ, കെ. അജിത എന്നിവർ സംസാരിച്ചു.

Post a Comment