Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL അതിഥി തൊഴിലാളി കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു

അതിഥി തൊഴിലാളി കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു

മയ്യിൽ: മയ്യിൽ ടൗണിൽ  അതിഥി തൊഴിലാളി രണ്ടു നില കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി മരിച്ചു. പശ്ചിമ ബംഗാളിലെ താലിയിലെ ബേക്കൽ ഗുരിയിലെ അജിത് ബർമൻ (കാജി -34) ആണ് മരിച്ചത്. വർഷങ്ങളായി മയ്യിൽ പ്രദേശത്ത് കൂലിപ്പണി ചെയ്യുകയായിരുന്നു. മയ്യിൽ ടൗണിലെ കനറാ ബേങ്കിനു സമീപത്തെ കെട്ടിടത്തിൽ നിന്നാണ് താഴേക്ക് ചാടിയത്. വ്യാഴാഴ്ച രാത്രി ഒൻപതിനാണ് സംഭവം. ഉടൻ മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രത്തിലും തുടർന്ന് ജില്ല ഗവ: ആസ്പത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. മയ്യിൽ പോലീസ് ഉടൻ സ്ഥലത്തെത്തിയിരുന്നു . മൃതദേഹം പോസ്റ്റ് മോർട്ടത്തിനു ശേഷം സ്വദേശത്തേക്ക് കൊണ്ടു പോയി.

അച്ഛൻ : ലളിത് ബർമൻ.

അമ്മ : ലീല.

മാനസികാസ്വസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് സുഹൃത്തുക്കൾ നാട്ടിലേക്ക് പോകുവാൻ വിമാന ടിക്കറ്റ് എടുത്ത ദിവസമാണ് അജിത് ബർമൻ ചാടി മരിച്ചത്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്