Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ലോക ഹൃദയദിനാചരണം : കണ്ണൂരിൽ ജീവനക്കാർക്ക് സി പി ആർ പരിശീലനം നൽകി

ലോക ഹൃദയദിനാചരണം : കണ്ണൂരിൽ ജീവനക്കാർക്ക് സി പി ആർ പരിശീലനം നൽകി

ലോക ഹൃദയദിനത്തോടനുബന്ധിച്ച് കളക്ട്രേറ്റ് ജീവനാക്കാർക്കുള്ള സി പി ആർ പരിശീലനം ടി ഒ മോഹനൻ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു
ലോക ഹൃദയദിനാചരണ ജില്ലാതല ഉൽഘാടനം കളക്ട്രേറ്റ് ഓഡിറ്റോറിയത്തിൽ അഡ്വ. ടി ഒ മോഹനൻ എം എൽ എ നിർവ്വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസ്, ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ നേതൃത്വത്തിൽ ജില്ലാ ആശുപത്രി ഐഎംഎ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ ഡെപ്യൂട്ടി ഡിഎംഒ ഡോ. ബി സന്തോഷ് അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടർ പി വിഷ്‌ണു രാജ് വിശിഷ്ടാതിഥിയായി. എ ഡി എം കെ ബാല ഗോപാലൻ മുഖ്യസാന്നിദ്യമായി. ഐ എം എ പ്രസിഡണ്ട് ഡോ. രാജ്മോഹൻ ദിനാചരണ സന്ദേശം നൽകി.
ഡെപ്യൂട്ടി ഡിഎംഒ ഡോ പി എം ജ്യോതി, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. എം കെ ഷാജ്, ജൂനിയർ അഡ്‌മിനിസ്‌ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ.ടി കെ രമ്യ, ടെക്നിക്കൽ അസിസ്റ്റൻ്റ് എം ബി മുരളി, ജില്ലാ നഴ്‌സിംഗ് ഓഫീസർ പി വിനോദിനി ജില്ലാ എഡുക്കേഷൻ ആൻ്റ് മീഡിയ ഓഫീസർ വി എ ഷബീർ എന്നിവർ സംസാരിച്ചു.
ദിനാചരണത്തിൻ്റെ ഭാഗമായി, സി പി ആർ, ചോക്കിംഗ് മറ്റ് അടിയന്തിര പ്രഥമിക ശുശ്രൂഷാ രീതികൾ സംബന്ധിച്ച് പരിശീലനവും ക്ലാസുകളും നടന്നു. ഡോ. സുൽഫിക്കർ അലി, ഡോ ലത, ഡോ മഞ്ജുഷ, ഡോ സുമിൻ, ഡോ. ജിതിൻ, ഡോ. അബുബക്കർ എന്നിവർ നേതൃത്വം നൽകി. നിർണ്ണായ സന്ദർഭങ്ങളിൽ സി പി ആർ നൽകി ജീവൻ രക്ഷിച്ചവരെ പരിപാടിയിൽ ആദരിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്