Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL വിദ്യാരംഗം കലാ സാഹിത്യ വേദി ജില്ലാതല പ്രവർത്തനോദ്ഘാടനവും ശില്പശാലയും

വിദ്യാരംഗം കലാ സാഹിത്യ വേദി ജില്ലാതല പ്രവർത്തനോദ്ഘാടനവും ശില്പശാലയും

മയ്യിൽ: പൊതുവിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാസാഹിത്യവേദിയുടെ കണ്ണൂർ റവന്യൂ ജില്ലാതലപ്രവർത്തനോദ്ഘാടനവും നാടൻപാട്ട് ശില്പശാലയും പെരളശേരി എ.കെ.ജി സ്മാരക ഗവ: ഹയർസെക്കണ്ടറി സ്കൂളിൽ നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി ബിജു അധ്യക്ഷത വഹിച്ചു. കവി ഡോ: സോമൻ കടലൂർ മുഖ്യാതിഥിയായി. ദേശീയ - സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് കെ പി സുനിൽ കുമാറിനെ വിദ്യാഭാസ ഉപഡയരക്ടർ ഡി. ഷൈനി ഉപഹാരം നൽകി അനുമോദിച്ചു. പെരളശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.സുനീഷ്, ഡയറ്റ് പ്രിൻസിപ്പൽ ഡോ: എസ്.കെ.ജയദേവൻ, എസ്.എസ് കെ ജില്ലാ പ്രോജക്ട് കോർഡിനേറ്റർ എം.സി ഹാഷിം കാട്ടാമ്പള്ളി ജില്ലാ കോഡിനേറ്റർ ടി.കെ ശ്രീജിത്ത്, കെ.ആർ സുസ്മിത എന്നിവർ സംസാരിച്ചു.

വിദ്യാരംഗം പാനൂർ അധ്യാപക കൂട്ടം അവതരിപ്പിച്ച എൻ.എൻ കക്കാടിന്റെ സഫലമീയാത്രയുടെ നൃത്തശില്പം നടത്തി. നാടൻ പാട്ട് കലാകാരനും ഗവേഷകനുമായ റംഷി പട്ടുവം ശില്പശാല നയിച്ചു. കാഴ്ച പരിമിതിയുള്ളവർക്ക് വേണ്ടി കണ്ണൂർ സൗത്ത് ഉപജില്ലയിലെ അധ്യാപകർ ശബ്ദരൂപത്തിലാക്കിയ പുസ്തകങ്ങളുടെ പ്രകാശനം വേദിയിൽ നടന്നു. മികച്ച കയ്യെഴുത്ത് മാസിക തയ്യാറാക്കിയ ജില്ലയിലെ സ്കൂളുകൾക്കുള്ള ഉപഹാര സമർപ്പണവും നടത്തി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്