മയ്യിൽ: കലാലയ കുറ്റ്യാട്ടൂരിൻ്റെ യൂട്യൂബ് ചാനൽ ബാനറിൽ ഷാജി.കെ കുറ്റ്യാട്ടൂർ രചനയും സംവിധാനവും നിർവഹിച്ച "മായക്കണ്ണ മനോഹരാ എന്ന വിഡിയോ ആൽബത്തിന്റെ പ്രകാശനം നടന്നു. ഭാരത് സേവക് സമാജ് ദേശീയ പുരസ്കാര ജേതാവ് നാദം മുരളി പ്രകാശനം ചെയ്തു. കുറ്റ്യാട്ടൂർ ശ്രീശങ്കര വിദ്യാനികേതൻ സ്കൂളിൽ നടന്ന പ്രകാശന ചടങ്ങിൽ പ്രിൻസിപ്പാൾ കെ.സ്നേഹജ അധ്യക്ഷത വഹിച്ചു. അധ്യാപകരായ ടി.വി.സായൂജ്, കെ.വി.കൃപ, മാധ്യമ പ്രവർത്തകൻ സജീവ് അരിയേരി, കേമറാമാൻ ലിപിൻ നാരായണൻ, ഷാജി കെ കുറ്റ്യാട്ടൂർ എന്നിവർ സംസാരിച്ചു. മഹേഷ് മലപ്പട്ടം സംഗീതവും, റാണിജോയ് പീറ്റർ ഗാനാലാപനവും നിർവഹിച്ച വിഡിയോ ആൽബത്തിൽ ശ്രീകാന്ത് വി.വി ശിഖ രാജീവ് ഏന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. മായക്കണ്ണ മനോഹരാ എന്ന ഗാനത്തിന്റെ ചിത്രീകരണം നിർവഹിച്ചത് ലിപിൻ നാരായണനാണ്. ആൽബം കലാലയ കുറ്റ്യാട്ടൂർ എന്ന യൂട്യൂബ് ചാനലിൽ ലഭ്യമാകുന്നു.

Post a Comment