ഏർണസ്റ്റോ റെഡ് ചോയിച്ചേരി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് നാറാത്ത് പൂക്കള മത്സര വിജയികൾക്ക് സമ്മാനം നൽകി
നാറാത്ത്: ഏർണസ്റ്റോ റെഡ് ചോയിച്ചേരി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണാഘോഷ മത്സരങ്ങളിൽ പൂക്കള മത്സരത്തിൻ്റ വിജയികൾക്ക് സമ്മാനദാനം നടത്തി.
ഉണ്ണികൃഷ്ണൻ, വൈഗ ലക്ഷ്മി എന്നിവർ യഥാക്രമം ഒന്നും, രണ്ടും സ്ഥാനങ്ങൾ നേടി.
ക്ലബ്ബ് സെക്രട്ടറി ആദർശ്, ജോയിൻ സെക്രട്ടറി ആകാശ് ക്ലബ് അംഗമായ ശ്രീയേഷ് പി.ടി എന്നിവർ വീടുകളിൽ ചെന്ന് മത്സരാർത്ഥികൾക്കുള്ള സമ്മാനങ്ങൾ കൈമാറി.

Post a Comment