ജെപി സ്മാരക വായനശാല & ഗ്രന്ഥാലയം, ജ്ഞാനദീപം വായനശാല & ഗ്രന്ഥാലയം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ പൊൻകുത്തി ജ്ഞാനദീപം വായനശാല ഹാളിൽവെച്ച് ഗ്രന്ഥശാലാതല സർഗോത്സവും ഓണാഘോഷവും നടത്തി.
പരിപാടിയിൽ ജെ പി സ്മാരക വായനശാല വൈസ് പ്രസിഡണ്ട് ടി കെ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജ്ഞാ നദീപം വായനശാല സെക്രട്ടറി പി ഷീജ സ്വാഗതവും ലൈബ്രറി കൗൺസിൽ തളിപ്പറമ്പ് താലൂക്ക് എക്സിക്യൂട്ടീവ് അംഗം പി വിനോദ് എടക്കൈ ഉദ്ഘാടനം ചെയ്തു. ആശംസ അർപ്പിച്ച് വിനീഷ് ഇ, എ പി പ്രമോദ്, റുബീന കച്ചായി, പി പി പ്രകാശൻ, കെ ലതീശൻ എന്നിവർ സംസാരിച്ചു. സമ്മാനദാനം മുൻ പഞ്ചായത്ത് പ്രസിഡണ്ട് കെ എം പി സറീന നിർവഹിച്ചു. സി കെ മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു.

Post a Comment