മയ്യിൽ ഗ്രാമപഞ്ചായത്ത് ഹരിതകർമസേനയുടെ സംരംഭമായ 'ഇതൾ ' കാറ്ററിംഗ് സർവീസ് മയ്യിൽ സാറ്റ്കോസ് ഓഡിറ്റോറിയത്തിൽ വെച്ച് ബഹു : ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.സി സി വിനോദ്കുമാർ അധ്യക്ഷനായ ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ.കെ രമേശൻ സ്വാഗതം പറഞ്ഞു. മയ്യിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീ. ഷാജി കൊഴുക്കുന്നേൽ ഇതൾ കാറ്ററിംഗ് സെർവീസിന്റെ ലോഗോ പ്രകാശനം ചെയ്തു. പദ്ധതിയുടെ വിശദീകരണം പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി കെ ദിവാകരൻ നടത്തി. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജിനി എൻ വി, ജില്ലാ ശുചിത്വ മിഷൻ കോർഡിനേറ്റർ സുനിൽകുമാർ കെ എം, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി കെ ബാലകൃഷ്ണൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീജ പി പി,കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ ബിന്ദു എം,ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ യു ലക്ഷ്മണൻ, മയ്യിൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി വി മോഹനൻ, മയ്യിൽ മിൽക്ക് സൊസൈറ്റി പ്രസിഡന്റ് സി കെ പ്രേമരാജൻ, വ്യാപാരി വ്യവസായി സമിതി പ്രതിനിധി ബാബു പണ്ണേരി, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധി രാജീവൻ മാണിക്കോത്ത്, രാഷ്ട്രീയ പ്രതിനിധി എ ബാലകൃഷ്ണൻ എന്നിവർ ചടങ്ങിന് ആശംസ അറിയിച്ചു കൊണ്ട് സംസാരിച്ചു. കൂടാതെ ജനപ്രതിനിധികൾ, പഞ്ചായത്ത് ജീവനക്കാർ, വിവിധ രാഷ്ട്രീയ, സംഘടനാ പ്രതിനിധികൾ, കുടുംബശ്രീ എ ഡി എസ് അംഗങ്ങൾ, വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. മയ്യിൽ പഞ്ചായത്ത് VEO വിജിൽ ചടങ്ങിന് നന്ദി പറഞ്ഞു.

Post a Comment