കുറ്റ്യാട്ടൂർ : കുറ്റ്യാട്ടൂരിൽ നാലാമത്തെ കരുതൽ പദ്ധതി റോഡ് യാഥാർഥ്യമാകുന്നു: ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന കരുതൽ പദ്ധതി 'വീട്ടിലേക്കൊരോട്ടോ' പദ്ധതിയുടെ കുറ്റിയടിക്കൽ നടത്തി. വാർഡ് 13 ചെമ്മാടത്തെ കെ രോഹിണി, സി ജ്യോതിഷ്, സി ബാബു, കെ അശോകൻ എന്നിവരടങ്ങുന്ന നാല് കുടുംബത്തിനാണ് ഇതിൻ്റെ ഭാഗമായി ഒരു ചെറു വാഹനം വീട്ടിലേക്ക് എത്തുന്ന വഴി ഉണ്ടായത്. ചെമ്മാടത്തെ നിടിയേങ്ങ രവീന്ദ്രൻ്റെ രണ്ടര സെൻ്റ് ഭൂമിയാണ് വിട്ടു നല്കിയത്. രവീന്ദ്രനെ കുറ്റ്യാട്ടൂർ പഞ്ചായത്ത് പ്രസിഡൻ്റ് സി. നിജിലേഷ് പറമ്പൻ ആദരിച്ചു.ചടങ്ങിൽ വൈസ് പ്രസിഡൻ്റ് എം.പി. സുശീല , പഞ്ചായത്തംഗം വി.സി ജയപ്രകാശൻ , പഞ്ചായത്ത് സെക്രട്ടറി പി. എം ബിന്ദു, എൻ അനിൽ കുമാർ, പി. ദിവാകരൻ എന്നിവർ സംസാരിച്ചു.

Post a Comment