Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കുറ്റ്യാട്ടൂരിൽ ചെറുമാന്തോപ്പ് പദ്ധതിക്ക് തുടക്കമായി

കുറ്റ്യാട്ടൂരിൽ ചെറുമാന്തോപ്പ് പദ്ധതിക്ക് തുടക്കമായി

കുറ്റ്യാട്ടൂർ : ദേശസൂചികാ പദവി ലഭിച്ച കുറ്റ്യാട്ടൂർ മാവുകളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ചെറുമാന്തോപ്പ് പദ്ധതിക്ക് തുടക്കമായി. ചെറുമാന്തോപ്പ് നിർമാണത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ: ടി. ശബ്ന ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് നിജിലേഷ് പറമ്പൻ അധ്യക്ഷത വഹിച്ചു. കുറ്റ്യാട്ടൂർ മംഗോ കമ്പനി ചെയർമാൻ വി. ഒ .പ്രഭാകരൻ, അസി. കൃഷി ഓഫീസർ എം. സതീശൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി. എം. ബിന്ദു, ഒ.കെ.സന്തോഷ് എന്നിവർ സംസാരിച്ചു.

ജില്ലാ പഞ്ചായത്തും ഗ്രാമ പഞ്ചായത്തും ചേർന്ന്ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്.  കുറ്റ്യാട്ടൂർ മാവിൻ്റെ ഗ്രാഫ്റ്റ് തൈകൾ 75% സബ്സിഡിയിൽ കർഷകർക്ക് ലഭ്യമാക്കും.

പുരയിടത്തിലെ കളകൾ നീക്കം ചെയ്യൽ, തട്ട് തിരിക്കൽ, കുഴിയെടുക്കൽ, നടീൽ, വേലികെട്ടൽ, ജലസേചനം, തുടങ്ങിയ പ്രവൃത്തികൾ ആർ വിജി റാംജി പദ്ധതിപ്രകാരവും കർഷകർക്ക് ലഭ്യമാക്കും.

ഓരോ പുരയിടത്തിനും അനുയോജ്യമായ ഹോർട്ടികൾച്ചർ വിളകൾ ഈ പദ്ധതി പ്രകാരം കൃഷി ചെയ്യാനാകും. ജില്ലയിലെ മറ്റു പഞ്ചായത്തുകൾക്കും ഈ മാതൃകാപദ്ധതി നടപ്പിലാക്കാനാകും.

ചെറു മാന്തോപ്പിന് ആവശ്യമായ ഗുണമേന്മയുള്ള കമ്പനി കർഷകർക്ക് ലഭ്യമാക്കും.

ചെറു മാന്തോപ്പ് എങ്ങിനെ...

അതിസാന്ദ്രത കൃഷിരീതി അനുസരിച്ചാണ് ചെറു മാന്തോപ്പുകൾ നിർമ്മിക്കുന്നത് ഓരോ വർഷവുംമാവ് തൈകളിൽ പ്രൂണിങ്ങും, ട്രെയിനിങ്ങും, നടത്തി കുള്ളൻ മാവുകളായി വളർത്തുന്നതിനാൽ

കർഷകർക്ക് എളുപ്പത്തിൽ വിളവെടുക്കാനും. സസ്യ സംരക്ഷണവും പരിപാലനവും ശാസ്ത്രീയകൃഷി രീതികളും എളുപ്പത്തിൽ ചെയ്യാൻ ഈ പദ്ധതിയിലൂടെ സാധിക്കും.

ചെറു മാന്തോപ്പിൽ തൈകൾ നട്ട് നാലാം വർഷം മുതൽ വിളവെടുപ്പ് ആരംഭിക്കാം കുറ്റ്യാട്ടൂർ മാങ്കോ കമ്പനി ചെറു മാന്തോപ്പിലെ മുഴുവൻ മാങ്ങയും കർഷകരിൽ നിന്ന് സംഭരിക്കുകയും ഗുണമേന്മയോടെ ഗ്രേഡ് തിരിച്ച് വിപണനവും, കയറ്റുമതിയും, മൂല്യ വർധിത ഉൽപ്പന്ന നിർമ്മാണവും സാധ്യമാക്കും.

ഇത് വഴി കർഷകർക്കും കർഷിക കുടുംബങ്ങൾക്കും വരുമാന വർദ്ധനവ് സാധ്യമാക്കാനും ഈ പദ്ധതിയിലൂടെ സാധിക്കും.

ഒരു ഗ്രാമം മുവേൻ ചെറുമാന്തോപ്പുകളാൽ സമ്പന്നമായ ഒരു മാമ്പഴ ഗ്രാമമാകാനൊരുങ്ങുകയാണ് കുറ്റ്യാട്ടൂർ.

കൂടുതൽ വിവരങ്ങൾക്ക് കർഷകർക്ക് നേരിട്ട് കുറ്റിയാട്ടൂർ മാംഗോ കമ്പനി ഓഫീസുമായോ, താഴെപ്പറയുന്നഫോൺ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്

9744202555

8078277255.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്