കണ്ണാടിപ്പറമ്പ് : സർക്കാർ നടപ്പിലാക്കുന്ന ലഹരി വിരുദ്ധ ജനകീയ ക്യാമ്പയിനായ "തൂഫാൻ"ന് പൂർണ്ണ ഐക്യദാർഢ്യവുമായി കണ്ണാടിപ്പറമ്പ് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവീസ് സ്കീം വളണ്ടിയർമാരെ ലഹരിക്കെതിരെ 'തൂഫാൻ കമാൻഡോസ്' ആയി സജ്ജമാക്കുന്ന പദ്ധതി തുടങ്ങി. നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ റഹ്മത്ത് വൊ ളണ്ടിയർമാരെ 'തൂഫാൻ കമാൻഡോസ്' ആയി പ്രഖ്യാപിച്ച് ഉദ്ഘാടനം നടത്തി. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഉഷ പാളത്ത് അധ്യക്ഷത വഹിച്ചു.ദേശീയ എൻ.എസ്.എസ് ദിനാചരണത്തിന്റെ ഭാഗമായാണ് പരിപാടി.എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ. ഷൈബു ജേക്കബ് പദ്ധതി വിശദീകരണം നടത്തി. സ്കൂൾ പ്രിൻസിപ്പൽ എ വി ഇന്ദു ,മദർ പി.ടി.എ പ്രസിഡന്റ് മിഹ്റാബി, ഹെഡ്മിസ്ട്രസ് പി സീമ, സ്റ്റാഫ് സെക്രട്ടറി പി.കെ. രാജേഷ്,എൻ.എസ്.എസ് ലീഡർ ദേവജ് ഗിരീഷ് എന്നിവർ സംസാരിച്ചു. മെഗാ വാക്കത്തോൺ കെ റഹ്മത്ത് ഫ്ലാഗ് ഓഫ് ചെയ്തു. ലഹരി വിരുദ്ധ ലഘുനാടകം, കലാപരിപാടികൾ എന്നിവ അരങ്ങേറി.

Post a Comment