Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ഓർമ്മയിലെ പി.പി.സി: അനുസ്മരണവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു

ഓർമ്മയിലെ പി.പി.സി: അനുസ്മരണവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു

കൊളച്ചേരി: വാഹന അപകടത്തിൽ അന്തരിച്ച കൊളച്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷററും മുൻ ഗ്രാമപഞ്ചായത്ത് അംഗവുമായ പി.പി.സി. മുഹമ്മദ് കുഞ്ഞിയുടെ വേർപാടിൽ അനുസ്മരണവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു.
മുസ്ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്ന്യങ്കണ്ടി ശിഹാബ് തങ്ങൾ സ്മാരക കോൺഫറൻസ് ഹാളിൽ വെച്ചാണ് പരിപാടി നടന്നത്. സംഗമം മുസ്ലിം ലീഗ് തളിപ്പറമ്പ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി മുസ്തഫ കോടിപ്പോയിൽ ഉദ്ഘാടനം ചെയ്തു.
മുസ്ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് എം. അബ്ദുൽ അസീസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ആറ്റക്കോയ തങ്ങൾ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. പന്ന്യങ്കണ്ടി മഹല്ല് പ്രസിഡന്റ് പി.പി. ഖാലിദ് ഹാജി, അബ്ദുൽ സലാം പന്ന്യങ്കണ്ടി, മൻസൂർ പാമ്പുരുത്തി, കെ. ശാഹുൽ ഹമീദ്, അന്തായി ചേലേരി, ജാബിർ പാട്ടയം, റാസിം പാട്ടയം എന്നിവർ സംസാരിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്