Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL "തൂഫാൻ തദ്ദേശം" ചെങ്ങളായി ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം സംഘടിപ്പിച്ചു

"തൂഫാൻ തദ്ദേശം" ചെങ്ങളായി ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം സംഘടിപ്പിച്ചു

ലഹരിക്കെതിരെയായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ രണ്ടാം ഘട്ടത്തിൻറെ ഭാഗമായി ചെങ്ങളായി ഗ്രാമപഞ്ചായത്തിൽ നടന്ന ചടങ്ങിൽ ജനപ്രതിനിധികൾ, ഗ്രാമപഞ്ചായത്ത് ജീവനക്കാർ, വിവിധ വാർഡുകളിലെ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പോലീസ് ഉദ്യോഗസ്ഥർ, ഹരിത കർമ്മസേന അംഗങ്ങൾ, ക്ലബ്ബ്, വായനശാല ഭാരവാഹികൾ, കുടംബശ്രീ പ്രവർത്തകർ, യുവജനങ്ങൾ, ചുഴലി ഗവ ഹയർസെക്കണ്ടറി സ്കൂളിലെ എസ്.പി.സി കേഡറ്റുകൾ എന്നിവർ പങ്കെടുത്തു. വൈസ് പ്രസിഡൻറ് ശ്രീ കെ കെ രവിമാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന യോഗം പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി വിപിന ബി പി ഉദ്ഘാടനം ചെയ്യുകയും, ഗ്രാമപഞ്ചായത്തിൽ തൂഫാൻ പതാക ഉയർത്തുകയും ചെയ്തു. സബ് ഇൻസ്പെക്ടർ ശശിധരൻ തൂഫാൻ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു. ജനപ്രതിനിധികൾക്കും ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്കും തൂഫാൻ വാരിയർ ബാഡ്ജ് വിതരണം ചെയ്തു. ലഹരിക്കെതിരെ ജനങ്ങൾ മുന്നണി പോരാളികൾ ആയി മാറേണ്ട വർത്തമാന കാലഘട്ടത്തിൻറെ ആവശ്യകതയേ കുറിച്ച് ചർച്ച നടത്തി. നാളിതുവരെ പോലീസ് വകുപ്പ് ലഹരിക്കെതിരെ നടത്തിയ പോരാട്ടങ്ങളെ കുറിച്ചും നടപടികളെ പറ്റിയും ബോധവത്ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുധീഷ് ഇ.പി ചടങ്ങിന് സ്വാഗതം ആശംസിച്ചു ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറി ചെയർമാൻ പി വി രാജൻ, നഫീസ കെ.പി, രാജ്കുമാർ ടി, കെ.എം.പി മുഹമ്മദ് കുഞ്ഞി എന്നിവർ ചടങ്ങിൽ സംസാരിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്