Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കെഎസ്എസ്പിയു കുടുംബ സംഗമം നടത്തി

കെഎസ്എസ്പിയു കുടുംബ സംഗമം നടത്തി

കുറ്റ്യാട്ടൂർ: കേരളാ സ്‌റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂനിയൻ യൂനിറ്റ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. വൈസ് പ്രസിഡൻറ് സി.ബാലഗോപാലൻ മാസ്റ്റരുടെ അധ്യക്ഷതയിൽ പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ നടന്ന പരിപാടി മയ്യിൽ ബ്ലോക്ക് പ്രസിഡ ന്റ് സി.കെ. ജനാർദ്ദനൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു. എൺപതിന്റെ നിറവിൽ എത്തിയ പെൻഷൻ കാരെ യൂനിറ്റ് രക്ഷാധികാരി കെ.പത്മനാഭൻ മാസ്റ്റർ പൊന്നാട അണണിയിച്ചും മൊമെന്റോ നൽകിയും ആദരിച്ചു. നവാഗതരായ പെൻഷൻ കാരെ ബ്ലോക്ക് വൈസ് പ്രസിഡൻറ് സി.രാമകൃഷ്ണൻ മാസ്റ്റർ അനുമോദിച്ചു. മലപ്പട്ടം യൂനിറ്റ് സാഹിത്യ വേദി കൺവീനർ അയനത്ത് മുകുന്ദൻ പെൻഷൻ കൂട്ടായ്മ സമൂഹത്തിന്റെ ചാലക ശക്തി എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. യൂനിറ്റ് സാഹിത്യ വേദി ചേർമാൻ വി. മനോമോഹനൻ മാസ്റ്റർ, ബ്ലോക്ക് വൈസ് പ്രസി. കെ.പി. വിജയൻ നമ്പ്യാർ, വനിതാവേദി കൺവീനർ സി.വി. രത്നവല്ലി ടീച്ചർ, എന്നിവ സംസാരിച്ചു. എൻ.ബാലരാമൻ പിള്ള, ഒ.മുകുന്ദൻ എന്നിവർ മറുമൊഴി നൽകി. അംഗങ്ങളുടെ കവിതാ ഗാനാലാപനങ്ങളും ഉണ്ടായി. യൂനിറ്റ് സിക്രട്ടറി കെ.വി.ചന്ദ്രൻ മാസ്റ്റർ സ്വാഗതവും വനിതാവേദി ചേർ പേഴ്സൻ നന്ദിയും പറഞ്ഞു. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്