മയ്യിൽ: മലപ്പുറത്ത് ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച അഭിജിത്തിൻ്റെ കുടുംബത്തിൽ ഇനി രാജീവനും ആദർശും മാത്രം. ശനിയാഴ്ച രാവിലെ 7.30 നാണ് വളാഞ്ചേരി പാലത്തിൽ നിന്ന് ലോറി മറിഞ്ഞത്. കൊളച്ചേരി ലെനിൻ റോഡിലെ താമരശ്ശേരി വളപ്പിൽ വീട്ടിലെ രാജീവന് മകൻ്റെ വേർപാടോടെ ഇല്ലാതായത് കുടുംബത്തിൻ്റെ വലിയ പ്രതീക്ഷകളാണ്. രണ്ട് വർഷം മുമ്പാണ് അഭിജിത്തിൻ്റെ അമ്മ സുമ കുഴഞ്ഞ് വീണ് മരിച്ചത്. അഭിജിത്തിൻ്റെ സഹോദരൻ ആദർശ് ഭിന്നശേഷിക്കാരനാണ്. രാജീവനും നടു വേദനക്ക് ചികിത്സയിലാണ്. കണ്ണൂരിൽ നിന്നും മുവാറ്റുപുഴയിലേക്ക് എസിപി ഷീറ്റുമായി പോകുകയായിരുന്നു അഭിജിത്ത് .

Post a Comment