മയ്യിൽ: DYFI മയ്യിൽ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന ഗാല സീസൺ 2 ന് തുടക്കമായി. മയ്യിലിൻ്റെ കലാകായിക സംസ്കാരത്തെ ചേർത്ത് നിർത്തിക്കൊണ്ട് യൂണിറ്റ് തലം മുതൽ ബ്ലോക്ക് തലം വരെ സംഘടിപ്പിക്കുന്ന ഗാലയുടെ ബ്ലോക്ക് തല ഉദ്ഘാടനം മയ്യിൽ ടൗൺ കേന്ദ്രീകരിച്ച് വാക്കേഴ്സ് ക്ലബ് രൂപീകരിച്ചു കൊണ്ട് DYFI സംസ്ഥാന കമ്മിറ്റിയംഗവും ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റുമായ പി എം അഖിൽ ഉദ്ഘാടനം ചെയ്തു.
ജുനൈദ് എസ് പി, ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി ബാബു പണ്ണേരി എന്നിവർ മുഖ്യാതിഥികളായി. ജിതിൻ കെ സി അധ്യക്ഷനായി. രനിൽ നമ്പ്രം സ്വാഗതം പറഞ്ഞു. ജംഷീർ ടി സി, സംനേഷ് സി, ആർദ്ര കെ വി എന്നിവർ സംസാരിച്ചു.



Post a Comment