കുറ്റ്യാട്ടൂർ : മാങ്ങ ഉൽപ്പാദക കമ്പനിയുടെ വാർഷിക പൊതുയോഗം പഞ്ചായത്ത് പ്രസിഡണ്ട് നിജിലേഷ് പറമ്പൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്ക് ഹാൾ, ചട്ടുകപ്പാറയിൽ നടന്ന പരിപാടിയിൽ മാംഗൊ പ്രൊഡ്യൂസർ കമ്പനി ചെയർമാൻ വി.ഒ. പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു.മാംഗോ കമ്പനി മാനേജിംഗ് ഡയരക്ടർ പി. ചന്ദ്രൻ അനുയോചനപ്രമേയം, വാർഷിക റിപ്പോർട്ട് എന്നിവ അവതരിപ്പിച്ചു.
ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി. സൗമിനി , സി.ഇ.ഒ.യു. ജനാർദ്ദനൻ ഓഡിറ്റ് റിപ്പോർട്ട്,2026-27 വർഷത്തെ ബിസിനസ് പ്ലാൻ എന്നിവ അവതരിപ്പിച്ചു.മജുനമ്പൂതിരി, എം.വി. പ്രഭാകരൻ, ശശിധരൻ ചേലേരി, പൂക്കണ്ടി കുമാരൻ, കുഞ്ഞിരാമൻ കോരാറമ്പ്, എ. പി .വിജയൻ,.വിജയശങ്കരൻ നമ്പീശൻ,.മനോജ് മാത്തൻ ശാന്തിഗിരി ആശ്രമം എന്നിവർ സംസാരിച്ചു. കെ നന്ദന , കെ മോഹനൻ, കെ.കെ. പ്രസന്നകുമാരി എന്നിവർ സംസാരിച്ചു

Post a Comment