Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മണ്ണിലേക്കിറങ്ങി കേഡറ്റുകൾ; മലപ്പട്ടം എ.കെ.എസ്.ജി.എച്ച്.എസ്.എസിൽ ൽ രണ്ടാം വിള നെൽകൃഷിക്ക് തുടക്കം”

മണ്ണിലേക്കിറങ്ങി കേഡറ്റുകൾ; മലപ്പട്ടം എ.കെ.എസ്.ജി.എച്ച്.എസ്.എസിൽ ൽ രണ്ടാം വിള നെൽകൃഷിക്ക് തുടക്കം”

മലപ്പട്ടം: എ.കെ.എസ്.ജി.എച്ച്.എസ്.എസ് മലപ്പട്ടം KNC 510 സ്റ്റുഡന്റ് പോലീസ് കേഡറ്റ് (SPC) പദ്ധതിയുടെ നേതൃത്വത്തിൽ “രണ്ടാം വിള നടീൽ ഉത്സവം” സംഘടിപ്പിച്ചു. നെൽകൃഷിയോടും കാർഷിക സംസ്കാരത്തോടും വിദ്യാർഥികൾക്ക് താൽപര്യം വളർത്തുക, മണ്ണിനെയും കൃഷിയെയും അടുത്തറിയാൻ അവസരമൊരുക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
സെപ്റ്റംബർ 30ന് രാവിലെ 9 മണിക്ക് ചൂളിയാട് നവോദയ വായനശാല പരിസരത്ത് നടന്ന പരിപാടി കാർഷിക സംസ്കാരത്തിന്റെ പ്രാധാന്യം വിദ്യാർഥികളിലേക്ക് എത്തിക്കാൻ സഹായകരമായി.
ചടങ്ങിൽ HM ശ്രീമതി ബിന്ദു കെ. (ചെയർമാൻ SPC പ്രോജക്ട്, AKSGHSS മലപ്പട്ടം)സ്വാഗതം വഹിച്ചു. മലപ്പട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി.പി. ലക്ഷ്മണൻ അധ്യക്ഷത വഹിച്ചു. SPC പ്രോജക്ട് ശ്രീ ഷാജി വർഗീസ്( അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് കണ്ണൂർ സിറ്റി, ജില്ലാ നോഡൽ ഓഫീസർ,-SPC പ്രോജക്ട് )പരിപാടി ഉദ്ഘാടനം ചെയ്തു. 
മലപ്പട്ടം കൃഷി ഓഫീസർ ശ്രീ അജീഷ് വി.വി. പദ്ധതി വിശദീകരണം നടത്തി. ശ്രീ ഐ വി ഒതേനൻ(ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ) ശ്രീ നിജിൽ രാജ്(SI, മയ്യിൽ പോലീസ് സ്റ്റേഷൻ), ശ്രീ K രാജേഷ് (ADNO, SPC പ്രോജക്ട്-കണ്ണൂർ സിറ്റി), ശ്രീ എം.എം. സജിത് (PTA പ്രസിഡൻ്റ്), ശ്രീമതി ഷിനി എ വി (മദർ PTA), ശ്രീ K K നാരായണൻ(സെക്രട്ടറി പാടശേഖര സമിതി), ശ്രീ K V വിജയൻ (പാടശേഖര സമിതി പ്രസിഡണ്ട്), ശ്രീ L M മധുസൂദനൻ (കൃഷി അസിസ്റ്റൻ് മലപ്പട്ടം,കൃഷിഭവൻ) എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ശ്രീമതി വത്സല സി (CPO-SPC പ്രോജക്ട്) ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.
വിദ്യാർഥികളിൽ കൃഷിയോടുള്ള താൽപര്യം വളർത്തുക, കാർഷിക അറിവ് പ്രായോഗികമായി നേടാൻ അവസരമൊരുക്കുക, നെൽകൃഷിയുടെ പ്രാധാന്യം മനസ്സിലാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ഞാറ് നടുന്നതുൾപ്പെടെയുള്ള കാർഷിക പ്രവർത്തനങ്ങളിൽ വിദ്യാർഥികൾ സജീവമായി പങ്കാളികളായി.
കൃഷിയിടത്തിൽ രണ്ടാം വിള നെൽകൃഷിക്ക് തുടക്കം കുറിച്ചതോടെ വിദ്യാർഥികൾക്ക് മണ്ണിനോടും കൃഷിയോടും കൂടുതൽ അടുപ്പം നേടാനുള്ള അവസരമായി പരിപാടി മാറി.SPC പ്രോജക്ടിന്റെ നേതൃത്വത്തിൽ അധ്യാപകരുടെയും രക്ഷിതാക്കളുടെയും കർഷകരുടെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്