മയ്യിൽ : അധ്യാപക രംഗത്ത് വൈവിധ്യങ്ങളായ പ്രവർത്തനം നടത്തുന്ന കുറ്റ്യാട്ടൂർ കെ.എ.കെ.എൻ.എസ് യു പി സ്കൂൾ അധ്യാപകൻ എം ആർ നിയാസിന് മയ്യിൽ പവർ ക്രിക്കറ്റ് ക്ലബ്ബ് അധ്യാപക ദിനമായ നാാളെ (സെപ്റ്റംബർ 5) ആദരം നൽകും.
2026 സെപ്തംബർ 5 ശനിയാഴ്ച പകൽ 12 മണിക്ക് മയ്യിൽ സാംസ് ഹാളിൽ വച്ച് നടക്കുന്ന ചടങ്ങിൽ ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് ഉദ്ഘാടനം നിർവഹിക്കും.
മയ്യിൽ പവർ ക്ലബ്ബ് ചെയർമാൻ ബാബു പണ്ണേരിയുടെ അധ്യക്ഷതയിൽ മയ്യിൽ പവർ ക്രിക്കറ്റ് ക്ലബ്ബ് ജോയിൻ കൺവീനർ രാഹുൽ മാണിക്കോത്ത് സ്വാഗതം പറയും. മാധ്യമം പ്രവർത്തകൻ സജീവ് അരിയേരി, റിട്ടയേഡ് ഹെഡ്മിസ്ട്രസ് അനിത ടീച്ചർ കെ കെ എന്നിവർ ആശംസ അർപ്പിച്ച് സംസാരിക്കും. തുടർന്ന് നിയാസ് എം ആർ മറുമൊഴി നടത്തും. രാജു പപ്പാസ് നന്ദിയും പ്രകാശിപ്പിക്കും.


Post a Comment