Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ബാല സൗഹൃദ പഞ്ചായത്താകാനൊരുങ്ങി കുറ്റ്യാട്ടൂർ

ബാല സൗഹൃദ പഞ്ചായത്താകാനൊരുങ്ങി കുറ്റ്യാട്ടൂർ

കുറ്റ്യാട്ടൂർ : ബാല സൗഹൃദ പഞ്ചായത്താകാനൊരുങ്ങി കുറ്റ്യാട്ടൂർ. പഞ്ചായത്തിലെ എല്ലാ വാർഡിലും കുട്ടികളുടെ പ്രത്യേക ഗ്രാമസഭകൾക്ക് തുടക്കമായി. ആദ്യ ഗ്രാമസഭ വാർഡ് 17 ചട്ടുകപ്പാറയിൽ നടന്നു. സാംസ്‌കാരിക നിലയത്തിൽ നടന്ന ഗ്രാമസഭ പ്രസിഡൻ്റ് നിജിലേഷ് പറമ്പൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യം വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.വി.പങ്കജാക്ഷൻ അധ്യക്ഷത വഹിച്ചു. ഇഷിൻ, വൈസ് പ്രസിഡൻ്റ് എം.വി സുശീല, പഞ്ചായത്തഗംങ്ങളായ കെ.അച്ചുതൻ, കെ.പി.നാരായണൻ, സി.കെ.പ്രദീപൻ, വി.ലതിക, എം.ഇന്ദിര, എം.വി.രേവതി, ഡോ.രമേശൻ കടൂർ, കെ.മധു, വിനോദ് വേശാല, പി.വി.വൈഷ്ണവ്, കെ.ഗണേഷ് കുമാർ, ഗിരീഷ് കുടുവൻ തുടങ്ങിയവർ ഗ്രാമസഭയ്ക്ക് നേതൃത്വം നൽകി. വനിതകളുടെയും രക്ഷിതാക്കളുടെയും ആശ വർക്കർമാർ, അങ്കണവാടി കുട്ടികളുടെയും പ്രത്യേക ഗ്രാമസഭകൾ നടക്കും. ഇതിലൂടെ ബാല നയം രൂപപ്പെടുത്തുകയും തുടർന്ന് ഘട്ടം ഘട്ടമായി ബാല സൗഹൃത പഞ്ചായത്താക്കുക എന്നതാണ് ലക്ഷ്യം. സപ്തംബർ 4, 6, 12, 13 തീയ്യതികളിലായി 18 വാർഡിലും കുട്ടികളുടെ ഗ്രാമ സഭ നടക്കും. മുഴുവൻ കുട്ടികളും എല്ലാ ഗ്രാമ സഭകളിലും പങ്കെടുക്കുമെന്ന് പ്രസിഡൻ്റ് നിജിലേഷ് പറമ്പൻ പറഞ്ഞു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്