നാറാത്ത് : കെ വി സുമേഷ് എം.എൽ.എയുടെ പ്രത്യേക വികസന നിധിയിൽ ഉൾപ്പെടുത്തി നാറാത്ത് ഹെൽത്ത് സെന്ററിനു മുന്നിൽ നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം കെ.വി സുമേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
പൊതുമരാമത്ത് വകുപ്പ് മുഖാന്തിരമാണ് പ്രവൃത്തി പൂർത്തിയാക്കിയത്. ഉദ്ഘാടന പരിപാടിയിൽ നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റഹ്മത്ത് കെ, പഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ അഷറഫ് പി പി, ടി ലീല, മുൻ പഞ്ചായത്ത് പ്രസിഡണ്ട് കെ ശ്യാമള, കെ രമേശൻ. പവിത്രൻ പി, അശോകൻ എൻ, അരക്കൻ പുരുഷോത്തമൻ പി പി സോമൻ എന്നിവർ പങ്കെടുത്തു.



Post a Comment