Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിൽ ഫെഡറൽ ബേങ്ക് സിഎച്ച് സി മയ്യിൽ പെയിൻ ആൻഡ് പാലിയേറ്റീവ് വിഭാഗത്തിന് ആംബുലൻസ് വാൻ കൈമാറി

മയ്യിൽ ഫെഡറൽ ബേങ്ക് സിഎച്ച് സി മയ്യിൽ പെയിൻ ആൻഡ് പാലിയേറ്റീവ് വിഭാഗത്തിന് ആംബുലൻസ് വാൻ കൈമാറി

 


മയ്യിൽ:ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തിന്റെ സെക്കൻഡറി പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ അനുവദിച്ച വാഹനത്തിന്റെ ഫ്ലാഗ് ഓഫ് മയ്യിൽ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ (സി.എച്ച്.സി) പരിസരത്ത് നടന്നു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. സുലേഖ ഫ്ലാഗ് ഓഫ് നിർവഹിച്ചു. മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  വിനോദ്കുമാർ സി.സി  അധ്യക്ഷത വഹിച്ചു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്  കെ.പി. അബ്ദുൾ റഹ്മാൻ . ഫെഡറൽ ബാങ്ക് കണ്ണൂർ റീജിയണൽ ഹെഡ്ഡ് പി.അഖിലേഷ് , ഫെഡറൽ ബാങ്ക് ഇരിക്കൂർ ശാഖയിലെ സീനിയർ മാനേജർ കെ.അപർണ, തുടങ്ങിയവർ സംസാരിച്ചു   ചടങ്ങിൽ ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത്, മയ്യിൽ ഗ്രാമപഞ്ചായത്ത്, മയ്യിൽ സി.എച്ച്.സി, ഫെഡറൽ ബാങ്ക് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷന്റെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി ലഭ്യമാക്കിയ വാഹനം മയ്യിൽ സി.എച്ച്.സിയിലൂടെയുള്ള പാലിയേറ്റീവ് പരിചരണ ശൃംഖലയ്ക്ക് കൂടുതൽ കരുത്തേകുന്ന സാമൂഹിക ഇടപെടലായി മാറുമെന്ന് അധികൃതർ അറിയിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്