മയ്യിൽ: കോടതി ഉത്തരവിന്റെ പേരിൽ വ്യാപാര സ്ഥാപനങ്ങളുടെ ബോർഡുകൾ നീക്കം ചെയ്യുന്ന നടപടിയുമായി ബന്ധപ്പെട്ട് മയ്യിലെ വ്യാപാര സ്ഥാപനങ്ങളുടെ ബോർഡുകൾ കീറി മാറ്റുകയും വലിയ തുക പിഴ ഈടാക്കുകയും ചെയ്ത സാഹചര്യത്തിൽ വ്യാപാരി വ്യവസായി സമിതി മയ്യിൽ ഏരിയ കമ്മിറ്റി ഭാരവാഹികൾ പഞ്ചായത്ത് ഓഫീസിൽ ചർച്ച നടത്തി. മയ്യിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി, പ്രസിഡൻ്റ് എന്നിവരുമായാണ് കൂടിക്കാഴ്ച നടത്തിയത്. ഏരിയ പ്രസിഡൻ്റ് പി.ഉല്ലാസൻ ട്രഷറർ എസ്സ്.രാജേഷ്, വൈസ് പ്രസിഡൻ്റ് വി.വി.ബിജു, കമ്മറ്റി അംഗങ്ങളായ പി.ഷിനോയ്, കെ.ബിജു, കെ.വിജയൻ, ശ്രീനിവാസൻ. എന്നിവർ പങ്കെടുത്തു. ചർച്ചകൾക്കൊടുവിൽ ബോർഡുകൾ മാറ്റി സ്ഥാപിക്കുവാൻ വ്യാപാരികൾക്ക് കൂടുതൽ സമയം നൽകുകയും മറ്റ് നടപടിക്രമങ്ങളിൽ നിന്ന് ഒഴിവാക്കുകയും ചെയ്യാമെന്ന് അധികൃതർ വ്യാപാരി നേതാക്കൾക്ക് ഉറപ്പു നൽകി.

Post a Comment