Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിൽ അരിമ്പ്രയിലെ ഡോ: പി. എം.ജി.നമ്പീശന് ഇരയിമ്മൻ തമ്പി പുരസ്കാരം ലഭിച്ചു

മയ്യിൽ അരിമ്പ്രയിലെ ഡോ: പി. എം.ജി.നമ്പീശന് ഇരയിമ്മൻ തമ്പി പുരസ്കാരം ലഭിച്ചു

മയ്യിൽ: ഡോ: പി. എം.ജി. നമ്പീശൻ്റെ കവിതാ സമാഹാരമായ 'ആലിപ്പഴങ്ങൾക്ക് തൃശ്ശൂർ കലാ സാഹിത്യ സാംസ്കാരിക വേദി ഏർപ്പെടുത്തിയ ഇരയിമ്മൻ തമ്പി ഓമനത്തിങ്കൾ കിടാവോ, പുരസ്കാരം ലഭിച്ചു. തൃശ്ശൂരിൽ നടന്ന വാർഷിക സമ്മേളന ചടങ്ങിൽ രാജൻ ജെ. പല്ലൻ എം.എൽ.എ പ്രശസ്തി പത്രവും ഉപഹാരവും സമ്മാന തുകയും സമർപ്പിച്ചു. കഥാകാരി എം.ഡി. രത്നമ്മ മുഖ്യാതിഥിയായിരുന്നു. കഥാകാരി വൽസല നിലമ്പൂർ അധ്യക്ഷത വഹിച്ചു. കേന്ദ്ര സർക്കാരിൻ്റെ ആറ്റമിക് എനർജി വകുപ്പിലെ സാഹാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂകളിയർ ഫിസിക്സ് ഗവേഷണ സ്ഥാപനത്തിൻ സീനിയർ പ്രൊഫസറായിരുന്ന നമ്പീശൻ 150 ഓളം പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മയ്യിൽ അരിമ്പ്രയിലാണ് താമസം.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്