കുറ്റ്യാട്ടൂർ : മിഠായി തൊണ്ടയിൽ കുടുങ്ങി ശ്വാസതടസം നേരിട്ട കുട്ടിക്ക് ആശ വർക്കറുടെ ഇടപെടൽ തുണയായി. ചെറുപഴശ്ശിയിലെ കല്യാണ വീട്ടിൽ വെച്ചാണ് പത്തുവയസുകാരിയുടെ തൊണ്ടയിൽ മിഠായി കുടുങ്ങി ശ്വാസം തടസമുണ്ടായി പ്രയാസപെട്ടത്. ഉടൻ അവിയുണ്ടായിരുന്ന കുറ്റ്യാട്ടൂർ പഞ്ചായത്തിലെ കോയ്യോട്ടു മൂല വാർഡ് ആശവർക്കർ ഇ.വി സുജാതയുടെ സമയോജിതമായ ഇടപെടലിൻ്റെ ഭാഗമായി കുട്ടിയുടെ ജീവൻ രക്ഷിക്കാനാകുകയായിരുന്നു. പ്രഥമ ശുശ്രൂഷ നൽകി മിഠായി പുറത്തെടുത്ത സുജാതയെ പഞ്ചായത്ത് പ്രസിഡൻ്റ് നിജിലേഷ് പറമ്പൻ പൊന്നാട അണിയിച്ച് ആദരിച്ചു . ചടങ്ങിൽ വൈസ് പ്രസിഡൻ്റ് എം.വി സുശീല, ടി രാജൻ, പി.വി കോമള, എം.ഇന്ദിര, കെ.പി.നാരായണൻ, കെ.അച്ചുതൻ, കെ.പ്രദീപൻ, ഇ.കെ. ഷീബ, എം.പി.ശൈലജ, കെ.വി.ജുവൈരിയ, കെ. എൻ. പ്രകാശൻ എന്നിവരും ആരോഗ്യ പ്രവർത്തകരും പങ്കെടുത്തു.

Post a Comment