Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL നാറാത്ത് പഞ്ചായത്തിൽ ബാല്യ സ്പന്ദനം പരിപാടി തുടങ്ങി

നാറാത്ത് പഞ്ചായത്തിൽ ബാല്യ സ്പന്ദനം പരിപാടി തുടങ്ങി

നാറാത്ത്: സർക്കാറിന്റെ നൂറു ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി അങ്കണവാടി കുട്ടികളുടെ സമഗ്ര ആരോഗ്യ സംരക്ഷണം ഉറപ്പ് വരുത്തുന്നതിനായി സംസ്ഥാന വനിതാ ശിശു വികസന വകുപ്പും ആരോഗ്യ വകുപ്പും ചേർന്ന് ആവിഷ്കരിച്ച ത്രെയ്മാസ ആരോഗ്യ പരിശോധന പരിപാടിയായ ബാല്യ സ്പന്ദനത്തിന് നാറാത്ത് ഗ്രാമ പഞ്ചായത്തിൽ തുടക്കമായി. കമ്പിൽ അങ്കണവാടിയിൽ പഞ്ചായത്ത്‌ തല ഉദ്ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ് കെ റഹ്മത്ത് നിർവഹിച്ചു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് പി സുധീഷ് അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ നിഷ പാലടത്തിൽ പദ്ധതി വിശദീകരണം നടത്തി. ഐസിഡിഎസ് സൂപ്പർവൈസർ വി വി ഉദയകുമാരി, വാർഡ് മെമ്പർ ടി ലീല, സംസാരിച്ചു,മുൻ സ്റ്റാന്റിങ് കമ്മിറ്റി അംഗം എൻ അശോകൻ എന്നിവർ സംസാരിച്ചു

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്