Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിൽ മേച്ചേരിയിലെ നവീകരിച്ച മാപ്പോത്ത് വയൽ കുളം ഉദ്ഘാടനം നടത്തി

മയ്യിൽ മേച്ചേരിയിലെ നവീകരിച്ച മാപ്പോത്ത് വയൽ കുളം ഉദ്ഘാടനം നടത്തി

 


മയ്യിൽ:  മേച്ചേരി വാർഡിലെനവീകരിച്ച മാപ്പോത്ത് വയൽ കുളം ഉദ്ഘാടനം മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌സി. സി. വിനോദ്കുമാർ ഉദ്ഘാടനം ചെയ്തു.വാർഡ് അംഗം എ. ഇ. പ്രജുൽ അധ്യക്ഷത വഹിച്ചു. കരാറുകാരൻ തായംപൊയിലിലെ  Keyembee ഗ്രൂപ്പ്  കെ. പി. ബിജുവിനുള്ള ഉപഹാരം ഇരിക്കൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌  കെ. വി. അബ്ദുൾ റഹിമാൻ നിർവഹിച്ചു.വാർഡ് വികസന സമിതി കൺവീനർ കെ. പത്മിനി,

മയ്യിൽ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയർ എ. പി. അനിൽ കുമാർ പദ്ധതി  അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ്‌  എൻ. വി. ശ്രീജിനി, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ  ടി. കെ. ബാലകൃഷ്ണൻ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ  പി. പി. ശ്രീജ. കെ. രമേശൻ, മയ്യിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. ഷാജി കുമാർ. എം. വി.  പ്രദീപ് കുമാർ,  ഭരണസമിതി അംഗങ്ങളായ എം.  വി രാധാമണി, വാണിദേവി, സൈമാബി, മുൻ പഞ്ചായത്തംഗം. എം. രവി,കെ. ശാലിനി എന്നിവർ വാർഡ് വികസന സമിതി അംഗങ്ങൾ, നാട്ടുകാർ എന്നിവർ സംസാരിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്