കൊളച്ചേരി :ബി.ജെ.പി. കൊളച്ചേരി പഞ്ചായത്ത് കമ്മററി ദീന ദയാൽ ജീ അനുസ്മരണവും ലഫ് നന്റ് ശ്രീഹരിയുടെ അനുമോദനവും നടത്തി.
ചേലേരി ഈശാനമംഗലം സ്ഥിതി ചെയ്യുന്ന ബി.ജെ.പി. കൊളച്ചേരിപഞ്ചായത്ത് കമ്മറ്റി ഓഫീസിൽ വെച്ച് ഭാരതീയ ജനസംഘം സ്ഥാപകനായ പണ്ഡിറ്റ് ദീനദയാൽ ജി യുടെ ജന്മദിനത്തിൽ അനുസ്മരണ ഭാഷണവും പുഷ്പാർച്ചനയും നടന്നു.
അതോടൊപ്പം തന്നേ കരസേനയിൽ ലഫ്നന്റ് ആയ് നിയമനം ലഭിച്ച ശ്രീഹരിയെ അനുമോദിക്കുകയും ചെയ്തു. പരിപാടി ബി.ജെ.പി. സംസ്ഥാന കമ്മറ്റി മെംബർ ബേബി സുനാഗർ ഉദ്ഘാടനം ചെയ്യുകയും ശ്രീഹരിയ്ക്ക് മൊമെന്റോ സമ്മാനിക്കുകയും ചെയ്തു.
പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ഇ.പി. ഗോപാലകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ ജില്ലാ കമ്മറ്റി അംഗം കെ.പി.ചന്ദ്ര ഭാനു , വാർ ഡ് മെംബർ ഗീത വി.വി., പി. സജീവൻ മാസ്റ്റർ , കർഷക മോർച്ച ജില്ലാ ജനറൽ സെക്രട്ടറി വിജേഷ്, ദേവരാജൻ പി.വി. മോഹനൻകണ്ടും കര,ശരത് എന്നിവർ ശ്രീഹരിയെ അനുമോദിച്ച് ഭാഷണം നടത്തി. പഞ്ചായത്ത് ജനറൽ സെക്രട്ടറി പി.വി.വേണുഗോപാൽ സ്വാഗതവും സെക്രട്ടറി ടി.പ്രതീൻ നന്ദിയും പറഞ്ഞു. ഈ ശാനമംഗലം സ്വദേശികളായ രജിത പി. ദേവരാജൻ പി.വി. ദബതികളുടെ മകനാണ് ശ്രീഹരി

Post a Comment