കൊളച്ചേരി : കെ. എസ് & എ.സി സുവർണ ജൂബിലി സാംസ്കാരികോത്സവത്തിൻ്റെ സമാപന പരിപാടി നവം:7ന് നടക്കും. പ്രമുഖ സ്വാതന്ത്ര്യ സമരസേനാനി വിഷ്‌ണു ഭാരതീയൻ്റെ ജീവിതകഥ 'ഞാൻ ഭാരതീയൻ' ഈ വേദിയിൽ അരങ്ങേറും. പ്രശസ്ത കഥാകൃത്ത് ടി പത്മനാഭൻ നാടകം ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ പോസ്റ്റർ പ്രകാശനം നാടക ക്യാമ്പിൽ നടന്നു. പ്രശസ്ത നാടക സംവിധായകൻ പി.കെ വി കൊളച്ചേരി പ്രകാശനം നിർവഹിച്ചു. ക്യാമ്പിലെ സ്ഥിര സാന്നിധ്യമായ കുട്ടികൾ ദക്ഷിതിനും ദക്ഷിനും (ക്ലബ്ബിൻ്റെ നാടകങ്ങളിലെ നടനും സംവിധായകനുമായിരുന്ന ഇ.രാമേട്ടൻ്റെ മകൻ പ്രമേഷിൻ്റെ മക്കൾ) നൽകിയാണ് പ്രകാശനം നടത്തിയത്. രമേശൻ നണിയൂർ അധ്യക്ഷനായി.

Post a Comment