Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL അധ്യാപക ദിനാചരണം : എം ആർ നിയാസിനെ ആദരിച്ചു

അധ്യാപക ദിനാചരണം : എം ആർ നിയാസിനെ ആദരിച്ചു

മയ്യിൽ: ലോക അധ്യാപദിനത്തോടനുബന്ധിച്ച് അധ്യാപന രംഗത്ത് വൈവിധ്യങ്ങളായ പ്രവർത്തനം നടത്തുന്ന കുറ്റ്യാട്ടൂർ കെഎകെഎൻഎസ് യു.പി. സ്കൂ ളിലെ അധ്യാപകൻ എം.ആർ. നിയാസിനെ മയ്യിൽ പവർ ക്രിക്കറ്റ് ക്ലബ് ആദരിച്ചു. ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു.

മയ്യിൽ സാംസ് ഹാളിൽ നടന്ന ചടങ്ങിൽ പവർ ക്രിക്കറ്റ് ക്ലബ് ചെയർമാൻ ബാബു പണ്ണേരി അധ്യക്ഷത വഹിച്ചു. മാധ്യമപ്രവർത്തകൻ സജീവ് അരിയേരി, കുറ്റ്യാട്ടൂർ കെഎകെഎൻഎസ് യുപി സ്കൂൾ റിട്ട: പ്രധാനാധ്യാപിക കെ.അനിത, പ്രധാനധ്യാപകൻ ഹബീബ് തങ്ങൾ, കെ.റീന, എം.ആർ.നിയാസ്, കെ.ഒ.സത്യൻ, ഒ.വി.സുരേഷ് എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ രാധാകൃഷ്ണൻ മാണിക്കോത്തിനെ കലാലയ കുറ്റ്യാട്ടൂർ യൂട്യൂബ് ചാനലിനു വേണ്ടി സജീവ് അരിയേരി പൊന്നാടയണിയിച്ച് ആദരിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്