മയ്യിൽ: ആസൂത്രിതമായ ചർച്ചകളും ആലോചനകൾക്കുമൊടുവിൽ മയ്യിൽ ടൗണിൽ നടപ്പിലാക്കിയ ഗതാഗത പരിഷ്‌കാരങ്ങൾ അവതാളത്തിൽ . മയ്യിൽ പഞ്ചായത്ത് ഭരണസമിതിയും ജീവനക്കാരും ചേർന്നാണ് രണ്ട് മാസം മുമ്പ് വിപുലമായ പരിഷ്കാരങ്ങൾ നടപ്പിലാക്കിയിരുന്നത്. എന്നാൽ പോലീസ് ഉദ്യോഗസ്ഥരുടെയും വിവിധ സംഘടനകളും പരിഷ്‌കാരങ്ങൾ സംരക്ഷിക്കുന്നതിൽ നിന്ന് പിന്നാക്കം പോയതോടെയാണ് ടൗണിൽ വാഹനങ്ങൾ നിറഞ്ഞ് ഗതാഗത തടസ്സങ്ങൾ പതിവാകാൻ തുടങ്ങിയത് . ഫുട് പാത്തിൽ ഉൾപ്പെടെ വാഹന പാർക്കിങ്ങുകൾ സാധാരണ കാഴ്ചയാകുകയാണ് . ബസ് സ്റ്റാൻഡ് റോഡിലും സ്റ്റാൻഡിലും മണിക്കൂറുകളോളം പാർക്ക് ചെയ്യുന്ന വാഹനങ്ങളും വർധിച്ചു വരികയാണ്. മയ്യിൽ - കാഞ്ഞിരോട്, മയ്യിൽ - വള്ളിയോട്ട് റോഡ് എന്നിവിടങ്ങളിലാണ് ദീർഘ സമയ പാർക്കിങ്ങുകൾ അനുവദിച്ചിരുന്നത്. എന്നാൽ ഇവിടങ്ങളിൽ പാർക്ക് ചെയ്ത് ഏറെ ദൂരം നടന്നു പോകാനുള്ള പ്രയാസമാണ് പലരും പാർക്കിങ്ങിൽ നിന്ന് മാറാനിടയായത്.
വാഹന പാർക്കിങ് നിയമം ശക്തമാക്കും
മയ്യിൽ ടൗണിൽ നടപ്പിലാക്കിയ ഗതാഗത പരിഷ്‌രണ നടപടികൾ ശക്തമാക്കാൻ നിയമ നടപടികൾ സ്വീകരിക്കും. പരിഷ്‌കാരങ്ങൾ ഏറെ ജനോപകാര പ്രദമായാണ് വിലയിരുത്തൽ .
സി. സി. വിനോദ് കുമാർ,
പ്രസിഡൻ്റ്, മയ്യിൽ പഞ്ചായത്ത് .

Post a Comment