Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ഇടൂഴി ഇല്ലം ആയുര്‍വേദ ഫൗണ്ടേഷന്‍റെ സൗജന്യ അസ്ഥിസാന്ദ്രതാ പരിശോധനാക്യാമ്പ് 23 -ന്

ഇടൂഴി ഇല്ലം ആയുര്‍വേദ ഫൗണ്ടേഷന്‍റെ സൗജന്യ അസ്ഥിസാന്ദ്രതാ പരിശോധനാക്യാമ്പ് 23 -ന്

 


മയ്യില്‍:  ദേശീയ ആയുര്‍വേദ ദിനാചരണത്തോടനുബന്ധിച്ച് ഇടൂഴി ഇല്ലം ആയുര്‍വേദ ഫൗണ്ടേഷന്‍ സൗജന്യ അസ്ഥിസാന്ദ്രത നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിക്കും. 23-ന് ഞായറാഴ്ച രാവിലെ 10 മണി മുതല്‍ 1 മണിവരെ മയ്യില്‍ ഇടൂഴി നമ്പൂതിരീസ് ആയുര്‍വേദ നഴ്സിംഗ് ഹോമിലാണ് പരിപാടി. എല്ല് തേയാമാനം മൂലമുള്ള അസുഖങ്ങളും മറ്റ് സന്ധിരോഗങ്ങളും വിശദമായ അസ്ഥി സാന്ദ്രത  പരിശോധനകളിലൂടെ നിർണയിക്കും. എല്ലുകളുടെ ബലക്കുറവും പോഷകക്കുറവും മുന്‍കൂട്ടി മനസിലാക്കുന്നതിനാണിത് .    സൗജന്യ പരിശോധന ആദ്യം ബുക്ക് ചെയ്യുന്ന  100 പേര്‍ക്ക് മാത്രമായി പരിമിതപെടുത്തിയിട്ടുണ്ട്. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ താഴെപ്പറയുന്ന ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുക. 8089493119,9633474119

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്