കുറ്റ്യാട്ടൂർ : ബാല സൗഹൃദ പഞ്ചായത്ത് ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന വിവിധ പരിപാടികളുടെ പ്രചരണാർഥം എല്ലാ വാർഡുകളിലും കുട്ടികളുടെ നാടകം വരുന്നു . കുട്ടികളുടെ ലോകത്തിനായി നമുക്കൊന്നിക്കാം എന്ന സന്ദേശമുയർത്തിയാണ് നാടകം അരങ്ങേറുക. പരിപാടിയുടെ വിജയത്തിനായി സാംസ്കാരി_ നാടക പ്രവർത്തകരുടെ സംഗമം 17 ന് നടത്തും. രാത്രി ഏഴിന് കുറ്റ്യാട്ടൂർ പഞ്ചായത്ത് സാംസ്‌കാരിക നിലയത്തിലാണ് പരിപാടി.

Post a Comment