മയ്യിൽ ഗ്രാമപഞ്ചായത്ത് ദുരന്തനിവാരണ സമിതിയുടെയും RRT( Rapid Response Team)യുടെയും മീറ്റിംഗ് പഞ്ചായത്ത് ഹാളിൽ വെച്ച് നടന്നു. സ്വാഗതം അസിസ്റ്റന്റ് സെക്രട്ടറി കെ ദിവാകരൻ, അധ്യക്ഷൻ മയ്യിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സി സി വിനോദ് കുമാർ. റിട്ടയേർഡ് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥൻ എം വി അബ്ദുള്ള ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട ക്ലാസ്സ് എടുത്തു. മയ്യിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ വി ശ്രീജിനി ആശംസ അറിയിച്ചു സംസാരിച്ചു.
മയ്യിൽ CHC യിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീ സക്കീർ ഹുസൈൻ സംസാരിച്ചു. പഞ്ചായത്ത് ഹെഡ് ക്ലാർക്ക് നന്ദി പറഞ്ഞു.
പഞ്ചായത്ത് ദുരന്ത നിവാരണ സമിതി അംഗങ്ങൾ, RRT അംഗങ്ങൾ. വാർഡ് വികസന സമിതി കൺവീനർമാർ, ഭരണസമിതി അംഗങ്ങൾ, പഞ്ചായത്ത് ജീവനക്കാർ എന്നിവർ പങ്കെടുത്തു.

Post a Comment