Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിലിൽ ശ്രീകൃഷ്ണ ജയന്തി ബാലദിനാഘോഷം സ്വാഗതസംഘം രൂപീകരിച്ചു

മയ്യിലിൽ ശ്രീകൃഷ്ണ ജയന്തി ബാലദിനാഘോഷം സ്വാഗതസംഘം രൂപീകരിച്ചു

മയ്യിൽ: ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ 'മായവിട്ട് ഉണരൂ മാനവനായി വളരൂ' എന്ന സന്ദേശമുയർത്തി ശ്രീകൃഷ്ണ ജയന്തി ബാലദിനാഘോഷം മയ്യിലിൽ വിപുലമായി നടത്താൻ തീരുമാനിച്ചു. 

വി.സി ശശീന്ദ്രന്റെ അധ്യക്ഷതയിൽ നടന്ന സ്വാഗതസംഘം രൂപീകരണ യോഗം കെ.വി.നാരായണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വിവിധ കലാ - വൈജ്ഞാനിക മത്സരങ്ങൾ, ആദരണ സഭ, സാംസ്കാരിക സമ്മേളനം തുടങ്ങിയവയും സെപ്തംബർ - 4 ന് ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ എട്ടാം മൈൽ സിദ്ധിവിനായക ക്ഷേത്ര പരിസരത്ത് നിന്നും ചെക്യാട്ട് ശ്രീ ധർമ്മശാസ്താ- വിഷ്ണു ക്ഷേത്ര പരിസരത്ത് സമാപിക്കുന്ന ശോഭായാത്രയും ഉണ്ടായിരിക്കും.

എസ്.രതീഷ് (ആഘോഷ പ്രമുഖ്), കെ.കെ. അമൽരാജ് (സഹ. ആഘോഷ പ്രമുഖ്), കേണൽ സാവിത്രിയമ്മ കേശവൻ (പ്രസിഡന്റ്), പി.എം. ദീപക് (സെക്രട്ടറി), കെ.ശ്രീജിത്ത് (ട്രഷറർ) അടങ്ങിയ 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്